സംയോജിത വിളവെടുപ്പാനന്തര പരിപാലനം

ഹോര്‍ട്ടിക്കള്‍ച്ചര്‍ മേഖലയിലെ സമഗ്രവികസനം ലക്ഷ്യമാക്കി കാര്‍ഷികോത്പ്പന്നങ്ങള്‍ സംസ്‌കരിക്കുന്നതിനും തരംതിരിക്കുന്നതിനും പായ്ക്കിംഗിനും വിപണനത്തിനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി മിഷന്‍ ഫോര്‍ ഇന്റെഗ്രേറ്റഡ് ഡെവലപ്‌മെന്റ് ഓഫ് ഹോര്‍ട്ടിക്കള്‍ച്ചര്‍ എന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയുടെ സംയോജിത വിളവെടുപ്പാനന്തര പരിപാലനം എന്ന ഘടകം സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍-കേരള മുഖാന്തിരം സംസ്ഥാനത്ത് നടപ്പിലാക്കി വരുന്നു.

പായ്ക്ക്ഹൗസുകള്‍ (9 മീറ്റര്‍x6 മീറ്റര്‍) സ്ഥാപിക്കുന്നതിന് 2 ലക്ഷം രൂപയും, കണ്‍വെയര്‍ ബെല്‍റ്റ്, തരംതിരിക്കല്‍, ഗ്രേഡിംഗ്, കഴുകല്‍, ഉണക്കല്‍ എന്നീ സംവിധാനങ്ങളോടുകൂടിയ സംയോജിത പായ്ക്ക് ഹൗസ് യൂണിറ്റുകള്‍ക്ക് (9 മീറ്റര്‍x18 മീറ്റര്‍) സമതല പ്രദേശങ്ങളില്‍ 17.5 ലക്ഷം രൂപയും മലയോര പ്രദേശങ്ങളില്‍ 25 ലക്ഷം രൂപയും, പ്രീ-കൂളിംഗ് യൂണിറ്റുകള്‍ക്ക് (6 മെട്രിക് ടണ്‍) സമതല പ്രദേശങ്ങളില്‍ 8.75 ലക്ഷം രൂപയും, മലയോര പ്രദേശങ്ങളില്‍ 12.5 ലക്ഷം രൂപയും, ശീതീകരണ മുറികള്‍ക്ക് (30 മെട്രിക്ക് ടണ്‍) യൂണിറ്റൊന്നിന് സമതല പ്രദേശങ്ങളില്‍ 5.25 ലക്ഷം രൂപയും, മലയോര പ്രദേശങ്ങളില്‍ 7.5 ലക്ഷം രൂപയും, മൊബൈല്‍ ശീതീകരണ ശാലകള്‍ക്ക് യൂണിറ്റൊന്നിന് സമതല പ്രദേശങ്ങളില്‍ 8.75 ലക്ഷം രൂപയും, മലയോര പ്രദേശങ്ങളില്‍ 12.5 ലക്ഷം രൂപയും ധനസഹായം നല്‍കുന്നതാണ്.

റീഫര്‍ വാനുകള്‍ സ്ഥാപിക്കുന്നതിന് സമതല പ്രദേശങ്ങളില്‍ യൂണിറ്റൊന്നിന് 9.1 ലക്ഷം രൂപയും മലയോര പ്രദേശങ്ങളില്‍ 13 ലക്ഷം രൂപയും, റൈപ്പനിംഗ് ചേമ്പര്‍ സ്ഥാപിക്കുന്നതിന് സമതല പ്രദേശങ്ങളില്‍ യൂണിറ്റൊന്നിന് 35000/- രൂപയും മലയോര പ്രദേശങ്ങളില്‍ 50,000/- രൂപയും, പ്രൈമറി/മൊബൈല്‍/ മിനിമല്‍ പ്രോസസ്സിംഗ് യൂണിറ്റുകള്‍ക്ക് സമതല പ്രദേശങ്ങളില്‍ യൂണിറ്റൊന്നിന്

10 ലക്ഷം രൂപയും മലയോര പ്രദേശങ്ങളില്‍ 13.75 ലക്ഷം രൂപയും, പുതിയ പ്രിസര്‍വേഷന്‍ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് യൂണിറ്റൊന്നിന് 1 ലക്ഷം രൂപയും നിലവിലുള്ള പ്രിസര്‍വേഷന്‍ യൂണിറ്റുകളുടെ ശാക്തീകരണത്തിന് 50,000/- രൂപയും ധനസഹായം നല്‍കിവരുന്നു.