സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന് കേരള
1955ലെ തിരുവിതാംകൂര്‍ കൊച്ചിന് സാഹത്യ ശാസ്ത്രീയ ധര്‍മ്മസംഘങ്ങള്‍ രജിസ്ട്രാക്കല്‍ ആക്ട് പ്രകാരം 2005 നവംബറില്‍ പ്രവര്‍ത്തനം ആരംഭിച്ച സ്ഥാപനമാണ് സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്-കേരള. കേരളത്തിലെ ഹോര്‍ട്ടിക്കള്‍ച്ചര്‍ മേഖലയുടെ സമഗ്ര വികസനത്തിന് വേണ്ടി നല്ലയിനം നടീല്‍ വസ്തുകള്‍ ഉത്പാദിപ്പിക്കുന്നതിനായി വിത്തുത്പാദനം, വിളവിസ്തൃതി വ്യാപനം എന്നീ ഘടകങ്ങളും കൂണ് ഉത്പാദന യൂണിറ്റ്, കൂണ് വിത്തുത്പാദന യൂണിറ്റ്, കൃഷിത്തോട്ടങ്ങളുടെ പുനരുദ്ധാരണം, ജലസ്രോതസ്സുകളുടെ നിര്‍മ്മാണം , സംരക്ഷിത കൃഷി, സംയോജിത രോഗ-കീട നിയന്ത്രണം, ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി 138 മണ്ണിര കമ്പോസ്റ്റ് യൂണിറ്റുകള്‍ സ്ഥാപിക്കല്‍, ഹോര്‍ട്ടിക്കള്‍ച്ചര്‍ വിളകളുടെ പരാഗണ സാധ്യത വര്‍ദ്ധിപ്പിച്ച് ഉത്പാദന ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി തേനീച്ച വളര്ത്തിലിലൂടെ പരാഗണ പിന്തുണ ഘടകത്തില്‍ ഉള്‍പ്പെടുത്തി തേനീച്ച കൃഷിയ്ക്ക് പ്രോത്സാഹനം, ഹോര്‍ട്ടിക്കള്‍ച്ചര്‍ മേഖലയിലെ യന്ത്രവത്ക്കരണം, ഫ്രണ്ട് ലൈന്‍ ഡെമോണ്സ്ട്രേഷന്, സാങ്കേതിക വിദ്യാ വ്യാപനം, സംയോജിത വിളവെടുപ്പാനന്തര പരിപാലനം, വിപണികളുടെ അടിസ്ഥാന സൗകര്യ വികസനം എന്നീ ഘടകങ്ങള്‍ നടപ്പിലാക്കി വരുന്നു
ഉദ്ദേശ ലക്ഷ്യങ്ങള്‍
കേരളത്തിലെ ഹോര്‍ട്ടികള്‍ച്ചര്‍ മേഖലയുടെ സാമ്പത്തികമായും പാരിസ്ഥിതികമായും സുസ്തിരത കൈവരിക്കുന്നതിനായി ഫലപ്രദവും കാര്യക്ഷമവുമായ രീതിയില്‍ ഹോര്‍ട്ടികള്‍ച്ചര്‍ പദ്ധതികള്‍ നടപ്പിലാക്കുകയും അതിലൂടെ കര്‍ഷകര്‍ക്കും സ്വകാര്യ സംരംഭകര്‍ക്കും പൊതു- സ്വകാര്യ മേഖലയുടെ കീഴിലുള്ള മറ്റ് സ്ഥാപനങ്ങള്‍ക്കും ആവശ്യമായ സഹായം നല്‍കുകയും ചെയ്യുക.