വിപണികളുടെ അടിസ്ഥാന സൗകര്യ വികസനം

ഹോര്‍ട്ടിക്കള്‍ച്ചര്‍ മേഖലയിലെ വിപണികളുടെ വികസനത്തിനായി ഗ്രാമീണ വിപണികള്‍, ചില്ലറ വില്‍പ്പനശാലകള്‍, സ്റ്റാറ്റിക് / മൊബൈല്‍ വെന്റിംഗ് കാര്‍ട്ട്/ പ്ലാറ്റ് ഫോമോടു കൂടിയ കൂള്‍ ചേമ്പര്‍, ശേഖരണം- തരംതിരിക്കല്‍- പായ്ക്കിംഗ് എന്നിവയ്ക്കായുള്ള അടിസ്ഥാന സൗകര്യവികസനം, ക്വാളിറ്റി കണ്‍ട്രോള്‍ / അനാലിസിസ് ലാബ് എന്നീ ഘടകങ്ങള്‍ നടപ്പിലാക്കി വരുന്നു.

ചില്ലറ വില്‍പ്പനശാലകള്‍ സ്ഥാപിക്കുന്നതിനായി 15.00 ലക്ഷം രൂപ /യൂണിറ്റ് എന്ന പരിധിയ്ക്ക് വിധേയമായി സമതല പ്രദേശങ്ങളില്‍ പദ്ധതി ചിലവിന്റെ 35 ശതമാനവും, മലയോര പ്രദേശങ്ങളില്‍ പദ്ധതി ചിലവിന്റെ 50 ശതമാനവും ധനസഹായം ലഭിക്കുന്നു. ? പഴം/പച്ചക്കറി ഉന്തുവണ്ടികള്‍ക്ക് 0.30 ലക്ഷം രൂപ എന്ന പരിധിയ്ക്ക് വിധേയമായി ചിലവിന്റെ 50 ശതമാനം ധനസഹായം ലഭിക്കുന്നു.

ശേഖരണം-തരംതിരിക്കല്‍-ഗ്രേഡിംഗ്-പായ്ക്കിംഗ് എന്നിവയ്ക്കുള്ള അടിസ്ഥാന സൗകര്യ വികസനത്തിനായി 15.00 ലക്ഷം രൂപ എന്ന പരിധിയ്ക്ക് വിധേയമായി സമതല പ്രദേശങ്ങളില്‍ പദ്ധതി ചിലവിന്റെ 40 ശതമാനവും, മലയോര പ്രദേശങ്ങളില്‍ പദ്ധതി ചിലവിന്റെ 55 ശതമാനവും ധനസഹായം ലഭിക്കുന്നു. വിപണികളുടെ അടിസ്ഥാന സൗകര്യ വികസനം എന്ന ഘടകം വായ്പാബന്ധിത പ്രോജക്ടിന്റെ അടിസ്ഥാനത്തിലാണ് ധനസഹായം അനുവദിക്കുന്നത്.