അടുക്കളയ്ക്കായ് അടുക്ക് കൃഷി അര്‍ക്ക വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍
(അപേക്ഷകള്‍ സമര്‍പ്പിക്കാവുന്ന അവസാന തീയതി 10-12-2023)

പച്ചക്കറി കൃഷിയില്‍ സ്വയം പര്യപ്തത കൈവരിക്കുകയും വിഷരഹിത പച്ചക്കറി ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുമായി സംസ്ഥാനത്തെ നഗരങ്ങളിലും നഗര പ്രാന്ത പ്രദേശങ്ങളിലും ഭൂരഹിത കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടിക്കള്‍ച്ചര്‍ റിസര്‍ച്ചിന്റെ (ഐ.സി.എ.ആര്‍.) സാങ്കേതിക സഹായത്തോടെ സംസ്ഥാന കൃഷിവകുപ്പ് - സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍-കേരള മുഖാന്തിരം രാഷ്ട്രീയ കൃഷി വികാസ് യോജന എന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് വെര്‍ട്ടിക്കല്‍ മാതൃകയില്‍ പച്ചക്കറി കൃഷി നടപ്പിലാക്കുവാന്‍ ലക്ഷ്യമിടുന്നു.ഒരു സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയില്‍ സ്ഥാപിക്കുവാന്‍ കഴിയുന്ന 4 അടുക്കുകളുള്ള അര്‍ക്ക വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ സ്ട്രച്ചറിനൊപ്പം 16 ചെടിച്ചട്ടികള്‍, 80 കിലോഗ്രാം പരിപോഷിപ്പിച്ച നടീല്‍ മാധ്യമം (ചകിരിച്ചോര്‍), ചീര, മുളക്, പാലക്ക്, മല്ലി, കത്തിരി, തക്കാളി തുടങ്ങിയ വിളകളുടെ വിത്ത്, സസ്യ പോഷണ-സംരക്ഷണ പദാര്‍ത്ഥങ്ങള്‍, 25 ലിറ്റര്‍ സംഭരണശേഷിയുള്ള തുള്ളിനന സൗകര്യം എന്നിവ ഉണ്ടായിരിക്കുന്നതാണ്. ചക്രങ്ങള്‍ ഘടിപ്പിച്ചിട്ടുള്ളതിനാല്‍ സൂര്യപ്രകാശ ലഭ്യതയ്ക്കനുസരിച്ച് സ്ഥാനം മാറ്റാവുന്നതാണ്.

നിബന്ധനകള്‍

  1. ഗുണഭോക്താക്കള്‍ കേരള സംസ്ഥാനത്തിലെ താമസക്കാരായിരിക്കണം.
  2. അപേക്ഷകള്‍ സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷനില്‍ ലഭിക്കുന്ന മുന്‍ഗണനാ ക്രമത്തിലായിരിക്കും ഗുണഭോക്താക്കളെ നിശ്ചയിക്കുന്നത്.
  3. അര്‍ക്ക വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ സ്ട്രക്ച്ചര്‍, പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കായി അല്ലാതെ മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുവാന്‍ പാടില്ല. ഏതെങ്കിലും തരത്തിലുള്ള ദുരുപയോഗം ശ്രെദ്ധയില്‍ പെട്ടാല്‍ സബ്‌സിഡി തുക സര്‍ക്കാരിന് മടക്കി നല്‍കാന്‍ ഗുണഭോക്താവ് ബാധ്യസ്ഥന്‍ ആയിരിക്കും .
  4. നിര്‍ദ്ദിഷ്ട ഇടവേളകളിലെ സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്റെ പദ്ധതി നിര്‍വ്വഹണ പരിശോധനകളുമായി ഗുണഭോക്താക്കള്‍ പൂര്‍ണ്ണമായും സഹകരിക്കേണ്ടതാണ്.
  5. അര്‍ക്ക വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ സ്ട്രക്ച്ചര്‍ ഇന്‍സ്റ്റാള്‍ ചെയ്യുവാനായി കൊണ്ടുവരുമ്പോള്‍ തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താവ് നിര്‍ബന്ധമായും സ്ഥലത്തുണ്ടായിരിക്കണം.
  6. സ്ട്രക്ച്ചര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന വേളയില്‍ അപേക്ഷകര്‍ ഒപ്പിട്ട് സമര്‍പ്പിക്കുന്ന അപേക്ഷയോടൊപ്പം ആധാര്‍ നമ്പര്‍ നിര്‍ബന്ധമായും രേഖപ്പെടുത്തേണ്ടതാണ്.
  7. ഒരു അപേക്ഷകന് ഒന്ന് എന്ന രീതിയില്‍ നിജപ്പെടുത്തിയിരിക്കുന്ന അര്‍ക്ക വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ സ്ട്രക്ച്ചര്‍, 2021-22 സാമ്പത്തിക വര്‍ഷം കൈപ്പറ്റിയിട്ടുള്ള ഗുണഭോക്താക്കള്‍ അപേക്ഷിക്കുന്നതിന് അയോഗ്യരാണ്.
  8. 22100/- രൂപ ആകെ ചിലവ് വരുന്ന ഒരു യൂണിറ്റ് അര്‍ക്ക വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ 15525/- രൂപ ധനസഹായത്തോടെയാണ് സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കുക. ഗുണഭോക്തൃവിഹിതമായ6575/- രൂപ അപേക്ഷയോടൊപ്പം ഓണ്‍ലൈനായി മുന്‍കൂര്‍ അടയ്‌ക്കേണ്ടതാണ് .
  9. അപേക്ഷകള്‍ സമര്‍പ്പിക്കാവുന്ന അവസാന തീയതി 10-12-2023

ARKA Vertical Garden

How to Apply Video Tutorial