സംസ്ഥാനതല എക്‌സിക്യൂട്ടീവ് കമ്മിറ്റി
അഗ്രികള്‍ച്ചറല്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ ചെയര്‍മാനായും മിഷന്‍ ഡയറക്ടര്‍ മെമ്പര്‍ സെക്രട്ടറിയായും രൂപീകരിച്ച സംസ്ഥാനതല എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് (SLEC) മിഷന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്.
ചെയര്‍മാന്‍ | കാര്‍ഷികോത്പാദന കമ്മീഷണര്‍ |
മെമ്പര്‍ സെക്രട്ടറി | മിഷന്‍ ഡയറക്ടര്‍ |
അംഗങ്ങള്‍ | സെക്രട്ടറി, കൃഷി വകുപ്പ് സെക്രട്ടറി, ധനകാര്യം (ചെലവ്) വൈസ് ചാന്‍സലര്‍, കെ.എ.യു ഡയറക്ടര്‍, കൃഷി വകുപ്പ്, ചെയര്‍മാന്‍, സ്‌പൈസസ് ബോര്‍ഡ് |
ജില്ലാതല കമ്മിറ്റി
ജില്ലാതല പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനും കാര്യക്ഷമമായ നടത്തിപ്പിനുമായി ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ജില്ലാതല കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ജില്ലാതലത്തില്‍ മിഷന്റെ നയങ്ങളും പരിപാടികളും നടപ്പിലാക്കുന്നതിനുള്ള ഉത്തരവാദിത്തം ജില്ലാതല കമ്മിറ്റിക്കായിരിക്കും.
ചെയര്‍മാന്‍ | ജില്ലാ കളക്ടര്‍ |
വൈസ് ചെയര്‍മാന്‍ | പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ |
മെമ്പര്‍ സെക്രട്ടറി | കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ (എച്ച്) |
അംഗങ്ങള്‍ | പ്രതിനിധി, കേരള കാര്‍ഷിക സര്‍വ്വകലാശാല പ്രതിനിധി, വി.എഫ്.പി.സി.കെ കര്‍ഷക പ്രതിനിധികള്‍ |
നടപ്പിലാക്കുന്ന ഏജന്‍സികള്‍ | കൃഷി വകുപ്പ്, കേരള കാര്‍ഷിക സര്‍വകലാശാല വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍- കേരളം, ഹോര്‍ട്ടികോര്‍പ്പ് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഓഫ് കേരള ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചിന് കീഴിലുള്ള സ്ഥാപനങ്ങള്‍ കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍ സര്‍ക്കാരിതര സംഘടന ചരക്ക് ബോര്‍ഡുകള്‍ സ്വകാര്യ സംരംഭകര്‍ സ്വയം സഹായ സംഘങ്ങള്‍ കര്‍ഷകര്‍ |