മറയൂര്‍ ശര്‍ക്കരയുടെ ഉത്പാദനം

ഇടുക്കി ജില്ലയിലെ മറയൂര്‍, ചന്ദനത്തിന്റെ സുഗന്ധവും കുളിരും മാത്രമല്ല മായവില്ലാത്ത ശര്‍ക്കരയുടെ മധുരവും നിറഞ്ഞു നില്‍ക്കുന്നു. ഭൗമസൂചിക ലഭിച്ച മറയൂര്‍ ശര്‍ക്കരയുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുമായി ശര്‍ക്കര ഉത്പാദന യൂണിറ്റിന്റെ അടസ്ഥാന സൗകര്യവികസനത്തിനും ആധുനിക വത്ക്കരിക്കുന്നതിനുമായി സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍-കേരള മുഖേന രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി സാമ്പത്തിക സഹായം ലഭ്യമാക്കിയിട്ടുണ്ട്